വൈക്കം : നവകേരളത്തിന് ജനകീയ ആസൂത്രണം എന്ന ലക്ഷ്യത്തോടെ വൈക്കം നഗരസഭ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ആസൂത്രണ സമിതിയുടെയും വർക്കിംഗ് ഗ്രൂപ്പിന്റെയും പൊതുയോഗം വൈസ് ചെയർമാൻ പി.ടി.സുഭാഷ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു സജീവ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രീത രാജേഷ് , മരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഹരിദാസൻ നായർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖ ശ്രീകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. ചന്ദ്രശേഖരൻ, കൗൺസിലർമാരായ കെ. പി. സതീശൻ, ആർ. സന്തോഷ്, എം. കെ. മഹേഷ്, ബി. രാജശേഖരൻ, ബിന്ദു ഷാജി, സെക്രട്ടറി രമ്യ കൃഷ്ണൻ, പ്ലാൻ കോ-ഓർഡിനേറ്റർ അഖില, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബി. ഐ. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.