kobsreedharan

ഉരുളികുന്നം: പാരമ്പര്യ ആയുർവേദ വിഷചികിത്സകൻ വയലിൽ പടിഞ്ഞാറേതിൽ എം.പി. ശ്രീധരൻ നായർ (96) നിര്യാതനായി. 80 വർഷമായി ചികിത്സാരംഗത്ത് പ്രവർത്തിച്ചിരുന്നു. പാരമ്പര്യ വൈദ്യസംഘടനയുടെ പ്രാരംഭകാല പ്രവർത്തകനായിരുന്നു. ചികിത്സാരംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ച് വിവിധ പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ഭാര്യ: പങ്കജാക്ഷിയമ്മ ഉരുളികുന്നം വില്ലാനിക്കൽ കുടുംബാംഗം. മക്കൾ: വി.എസ്. മിനി, വി.എസ്. ബിജുകുമാർ, വി.എസ്. മഞ്ജു. മരുമക്കൾ: ശശിധരൻ നായർ (ചിറക്കടവ്), ദീപ (ഉരുളികുന്നം), എം.എൻ. രാജു (കെഴുവൻകുളം). സംസ്‌കാരം നടത്തി.