thgi

കോട്ടയം : ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജില്ലയിൽ മഹാസമ്പർക്ക യജ്ഞം നടത്തി. ജനുവരി 31ന് ആരംഭിച്ച നിധി സമാഹരണം 21 ന് സമാപിക്കും. ജില്ലയിൽ നടന്ന പരിപാടികൾക്ക് തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സംസ്ഥാന രക്ഷാധികാരി സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി, സംസ്ഥാന നിധി പ്രമുഖ് വി.മോഹൻ, ട്രസ്റ്റ് ജില്ലാ രക്ഷാധികാരി എം.എസ്.പദ്മനാഭൻ,, പ്രസിഡന്റ് ആർ.ഹേമന്ത് കുമാർ, സെക്രട്ടറി ഡി.ശശികുമാർ, വിഭാഗ് സംഘചാലക് പി.പി.ഗോപി, വിഭാഗ് പ്രചാരക് കെ.വി.രാജീവ്, സ്വാമി വിജയബോധാനന്ദ തീർത്ഥപാദർ, സത്സംസംഗ പ്രമുഖ് കെ.എസ്.ഓമനക്കുട്ടൻ, അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.നാരായണൻ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ജി.കെ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി ജി.. ശ്രീകുമാർ , ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡി.പ്രസാദ്, ജില്ലാ സംയോജകന്മാരായ രതീഷ് എരുമേലി, പി.ഡി. ബാലകൃഷ്ണൻ, എം.ആർ.അജിത്കുമാർ, എൻ.ശ്രീജിത്, എസ്.ഹരികുമാർ എന്നിവർ നേതൃത്വം നൽകി.