കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി 2021-22 ഗ്രാമസഭ പ്രസിഡന്റ് പി.വി സുനിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് : പ്രസിഡന്റ് നയന ബിജു അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർപേഴ്‌സൺ സെലീനാമ്മ ജോർജ്ജ് സ്വാഗതം ആശംസിച്ചു. കരട് പദ്ധതി അവതരണം, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജോൺസൺ കൊടുകാപ്പള്ളി നിർവഹിച്ചു. കരട് പദ്ധതിയിൽ മേലുള്ള പഞ്ചായത്ത് തല ചർച്ചയും ക്രോഡീകരണവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സന്ധ്യാ പി.കെയുടെ നേതൃത്വത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തങ്കമ്മ വർഗീസ് നന്ദി പറഞ്ഞു. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ , ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ ,വി.ഇ.ഒമാർ ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.