വൈക്കം : പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായി അനുവദിച്ചിട്ടുള്ള ഫണ്ടുകൾ ദുർവിനിയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കെ.പി.എം.എസ് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വൈക്കം ബാബു അദ്ധ്യക്ഷത വഹിച്ചു. എം.ബി.ബി.എസ് പ്രവേശനം കിട്ടിയ അശ്വിൻ ബാബു, എം.ആർ.അലീൻ എന്നിവരെ സി.കെ.ആശ എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന സെക്രട്ടേറിയ​റ്റംഗം സി.രാജപ്പൻ, സി.ടി.അപ്പുക്കുട്ടൻ, കെ.ശിവദാസൻ, കെ.കൃഷ്ണൻകുട്ടി, പി.കെ. ശശിധരൻ, കെ.ചെല്ലപ്പൻ, അശ്വിൻ ബാബു, എം.ആർ.അലീൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വൈക്കം ബാബു (പ്രസിഡന്റ്), പി.കെ.ശശിധരൻ (സെക്രട്ടറി), കെ.കൃഷ്ണൻകുട്ടി (ട്രഷറർ) തുടങ്ങി പതിനൊന്ന് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.