കോട്ടയം : സംസ്ഥാനത്ത് ഇടതുതുടർഭരണം ലക്ഷ്യമാക്കി നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് (എം) താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കി. ഇതിന്റെ ഭാഗമായി ബൂത്ത് യോഗങ്ങൾക്കും വാഹനപ്രചാരണജാഥയ്ക്കും ശേഷം മോനിപ്പള്ളിയിൽ നടത്തിയ ജില്ലാതല വിശദ്ധികരണയോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. യുവജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് മുത്തോലിയിൽ ജോസ് കെ മാണിയുടെ സാന്നിദ്ധ്യത്തിൽ ജില്ലാതല യുവജനസമ്മേളനവും ചർച്ചാക്ലാസും നടത്തി. 10 ന് രാവിലെ കോട്ടയം ഹെഡ്പോസ്റ്റ് ഓഫീസിനുമുന്നിൽ പാചകവിലവർദ്ധനവിന് എതിരെ പ്രവർത്തകർ കൂട്ടധർണ നടത്തും. വൈകിട്ട് 4 ന് കാഞ്ഞിരപ്പള്ളിയിൽ മണ്ഡലം ചർച്ചക്ലാസും , 11 ന് ചങ്ങനാശേരിയിൽ വികസനസന്ദേശയാത്രയുടെ സമാപനസമ്മേളനവും നടക്കും. 12 ന് കോട്ടയത്തു ലായേഴ്സ് കോൺഗ്രസ് സമ്മേളനവും, 13,14 തീയതികളിൽ മണ്ഡലം കൺവെൻഷനുകളും നടത്തും. 18,19 തീയതികളിൽ ജില്ലയിൽ നടത്തുന്ന ഇടതുമുന്നണി ജാഥയുടെ വിജയത്തിനുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് 13,14 തീയതികളിൽ ജില്ലയിലെ എല്ലാ മണ്ഡലം കമ്മറ്റികളും കൂടും. പൂഞ്ഞാർ,വൈക്കം,ഏറ്റുമാനൂർ നിയോജകമണ്ഡലങ്ങളിലെ ബൂത്ത്തല ചർച്ചകളും കൺവെൻഷനുകളും 30 നുള്ളിൽ പൂർത്തീകരിക്കും..