കട്ടപ്പന: പുള്ളിക്കാനം സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ പ്രതിഷ്ഠ പെരുന്നാളും കുരുശടി, കൽക്കുരിശ് എന്നിവയുടെ കൂദാശയും 10, 11 തീയതികളിൽ നടക്കും. ഇടുക്കി ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ് മുഖ്യകാർമികത്വം വഹിക്കും. പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ. ജസ്വിന്‍ ചാക്കോ കൊടിയേറ്റി. നാളെ വൈകിട്ട് 6.30ന് സന്ധ്യാനമസ്‌കാരം, 7.15ന് പ്രസംഗം, 7.45ന് കുരിശടി കൂദാശ, 8.15ന് ആശിർവാദം. 11ന് രാവിലെ ഏഴിന് പ്രഭാത നമസ്‌കാരം, എട്ടിന് കുർബാന- ഡോ. മാത്യൂസ് മാർ സേവേറിയോസ്, 9.30ന് പ്രസംഗം, 9.45ന് പ്രസംഗ മത്സര വിജയികൾക്ക് സമ്മാനദാനം, 10ന് കൽക്കുരിശിന്റെ കൂദാശ, തുടർന്ന് ആശിർവാദം.