
കോട്ടയം : ജില്ലാ പൊലീസ് മേധാവിയായി ഡി.ശില്പ ചുമതല ഏറ്റെടുത്തു. ചരിത്രത്തിലാദ്യമായാണ് ജില്ലയിൽ ഒരു വനിത പൊലീസ് മേധാവിയാകുന്നത്. നേരത്തെ കാസർകോട്, കണ്ണൂർ ജില്ലകളിൽ എ.എസ്.പിയായി ശില്പ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാസർകോട് ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്നാണ് കോട്ടയത്ത് എത്തുന്നത്. കാസർകോട് ജില്ലയുടെ പ്രഥമ വനിതാ പൊലീസ് മേധാവിയായിരുന്നു. ബംഗളൂരു എച്ച്.എസ്.ആർ. ലേ ഔട്ട് സ്വദേശിയായ ശില്പ ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.