കോട്ടയം: എസ്.എൻ.ഡി.പി യോഗം 1306 ാം നമ്പർ വിജയപുരം ശാഖയിലെ ഗുരുദേവ ശാസ്താ ക്ഷേത്രത്തിലെ ഉത്സവം 11ന് കൊടിയേറും. ഉത്സവം 15ന് സമാപിക്കും. 11ന് രാവിലെ അഞ്ചരയ്ക്ക് അഷ്ടദ്രവ്യഗണപതിഹോമം. ഏഴിന് ഐക്യ സൂത്രാർച്ച, വൈകിട്ട് ആറിനു ആറരയ്ക്കും മധ്യേക്ഷേത്രം തന്ത്രി കോത്തല കെ.വി വിശ്വനാഥന്റെയും മേൽശാന്തി പള്ളിപ്പുറം സുമേഷിന്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. ആറരയ്ക്ക് ദീപാരാധന, പുഷ്പാഭിഷേകം, ദീപക്കാഴ്ച, നെയ്‌വിളക്ക്. 12 ന് രാവിലെ മൃത്യുഞ്ജയഹോമം, ആറരയ്ക്ക് ദീപാരാധന, പുഷ്പാഭിഷേകം, ദീപക്കാഴ്ച , പറവയ്പ്പ്. 13ന് രാവിലെ ഏഴിന് നീരാഞ്ജനം, ഒൻപതിന് നവഗ്രഹപൂജ, പതിനൊന്നരയ്ക്ക് ചതയപ്രാർത്ഥന, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് ആറരയ്ക്ക് ദീപാരാധന, പുഷ്പാഭിഷേകം, ദീപക്കാഴ്ച, പറവയ്പ്പ്. 14ന് രാവിലെ ഒൻപതിന് ദ്വാദശനാമപൂജ, വൈകിട്ട് ആറരയ്ക്ക് ദീപാരാധന, പുഷ്പാഭിഷേകം, ദീപക്കാഴ്ച, പറവയ്പ്പ്. 15 ന് രാവിലെ ഒൻപതിന് ശതകലശപൂജ, അഭിഷേകം, 12.30 ന് മഹാപ്രസാദമൂട്ട്, ആറരയ്ക്ക് ദീപാരാധന, പുഷ്പാഭിഷേകം, ദീപക്കാഴ്ച, എട്ട് പതിനഞ്ചിനും ഒൻപതിനും മധ്യേ കൊടിയിറക്ക്.