പാലാ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തദ്ദേശ തിരഞ്ഞെടുപ്പിലെന്ന പോലെ യുവാക്കൾക്ക് മുൻഗണന നൽകുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. യൂത്ത്ഫ്രണ്ട് (എം) മുത്തോലിയിൽ സംഘടിപ്പിച്ച യുവജനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബിനു അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് നാരായണൻ, പ്രൊഫ. ലോപ്പസ് മാത്യു, ജോസ് ടോം,ടോബിൻ കണ്ടനാട്ട്,സണ്ണി തെക്കേടം എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. യൂത്ത്ഫ്രണ്ട് പ്രസിഡന്റ് സാജൻ തൊടുക,റൂബി ജോസ്,അനില മാത്തുക്കുട്ടി,ജി.രൺദീപ്,രാജൻ മുണ്ടമറ്റം,മനു ആന്റണി, രാജേഷ് വാളിപ്ലാക്കൽ,സുനിൽ പയ്യപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.