കട്ടപ്പന: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് 13ന് ഉച്ചകഴിഞ്ഞ് രണ്ടിന് കട്ടപ്പന മിനി സ്റ്റേഡിയത്തിൽ സ്വീകരണം നൽകും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് നേതാക്കളായ പി.കെ. കുഞ്ഞാലികുട്ടി, പി.ജെ. ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡീൻ കുര്യാക്കോസ് എം.പി തുടങ്ങിയവർ ജില്ലയിലെ വിവിധ സ്വീകരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. യാത്രയുടെ സ്വീകാര്യതയിൽ വിറളിപൂണ്ടവരാണ് പ്രചരണ ബോർഡുകൾ നശിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് മനോജ് മുരളി, ഡി.സി.സി അംഗം ജോയി പൊരുന്നോലി, ബ്ലോക്ക് സെക്രട്ടറി സിബി പാറപ്പായി, കേരള കോൺഗ്രസ് (ജോസഫ്) മണ്ഡലം പ്രസിഡന്റ് ജോയി കുടക്കച്ചിറ എന്നിവർ പറഞ്ഞു.