പൊൻകുന്നം:നിലവിൽ 7 മീറ്റർ വീതിയുള്ള മണിമല പാലം 12 മീറ്റർ വീതിയിൽ പുനർനിർമ്മിക്കും.അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ രണ്ടാം ഘട്ടം നിർമ്മാണം നടക്കുന്ന പൊൻകുന്നം പുനലൂർ റോഡിന്റെ ആദ്യറീച്ചിലാണ് മണിമല പാലം.70 വർഷത്തോളം പഴക്കമുള്ള പാലമാണ് പുതുക്കി പണിയുന്നത്.12 മീറ്റർ വീതിയിൽ പുനർനിർമ്മിക്കുന്ന റോഡിന്റെ അതേ വീതിയിലാണ് പാലവും. കെ.എസ്.ടി.പി. നിർമ്മിക്കുന്ന പാലത്തിന് ഇരുവശവും നടപ്പാത ഉണ്ടായിരിക്കും. ഇതുസംബന്ധിച്ച് കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടർക്ക് ഡോ.എൻ.ജയരാജ് എം.എൽ.എ കത്തു നൽകിയിരുന്നു.