food

കോട്ടയം : ഭക്ഷ്യഭദ്രതാ നിയമവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർക്കായുള്ള ബോധവത്ക്കരണ സെമിനാർ ഇന്ന് രാവിലെ 11 ന് മാമ്മൻ മാപ്പിള ഹാളിൽ നടക്കും. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർമാൻ കെ.വി. മോഹൻ കുമാർ അദ്ധ്യക്ഷത വഹിക്കും. ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന വിഷയത്തിൽ കമ്മിഷനംഗം അഡ്വ. ബി. രാജേന്ദ്രൻ സെമിനാർ നയിക്കും. ജില്ലാ പരാതി പരിഹാര ഓഫീസർ കൂടിയായ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആശ .സി. ഏബ്രഹാം, ജില്ലാ സപ്ലൈ ഓഫീസർ സി.എസ് ഉണ്ണികൃഷ്ണകുമാർ, പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.ആർ ഷൈല, ഐ.സി. ഡി. എസ് ജില്ലാ പ്രോഗ്രാം ഓഫീസർ കെ.വി. ആഷാ മോൾ എന്നിവർ പദ്ധതി വിശദീകരിക്കും.