എരുമേലി: ശബരിമല തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കുമായി രണ്ടു കോടി രൂപ വിനിയോഗിച്ച് വിനോദസഞ്ചാര വകുപ്പ് നടപ്പാക്കിയ എരുമേലി പിൽഗ്രിം ഹബ് പദ്ധതി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. വി.ഐ.പി മുറികൾ, ടൂറിസ്റ്റ് ഫംഗ്ഷൻ ഹാൾ, ലഘു ഭക്ഷണ കേന്ദ്രം, ടോയ്‌ലെറ്റ് കോംപ്ലക്‌സ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിരിക്കുന്നത്.