
കോട്ടയം: 1957ൽ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടി.എ. തൊമ്മൻ സി.പി.ഐ യിലെ ചാക്കോ വള്ളിക്കാപ്പനെ 12234 വോട്ടുകൾക്ക് തോൽപ്പിച്ചാണ് പൂഞ്ഞാർ എം.എൽ.എയാകുന്നത്. 1960 ലും ടി.എ.തൊമ്മൻ ജയിച്ചു. എതിരാളി സി.പി.ഐയിലെ കുമാര മേനോനായിരുന്നു. 1965ൽ ടി.എ.തൊമ്മനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി സ്വതന്ത്രനായ പി.ഡി തൊമ്മൻ ജയിച്ചു. 1967ൽ കേരളാ കോൺഗ്രസിലെ കെ.എം.ജോർജ് രംഗത്തെത്തി. സി.പി.എമ്മിലെ കെ.കെ. മേനോനെതിരെ 3558 വോട്ടുകൾക്കായിരുന്നു ജയം. 1970 ലും കെ.എം.ജോർജ് ജയിച്ചു. 1977ൽ കേരള കോൺഗ്രസിലെ വി.ജെ.ജോസഫായിരുന്നു വിജയി.
1980ൽ സിറ്റിംഗ് എം.എൽ.എ വി.ജെ. ജോസഫിനെ 1344 വോട്ടുകൾക്ക് തോൽപ്പിച്ചായിരുന്നു പി. സി.ജോർജിന്റെ രംഗപ്രവേശം. 1982ൽ ജനതാദളിലെ പ്രൊഫ. എൻ.എം. ജോസഫിനെ പതിനായിരത്തിലേറെ വോട്ടുകൾക്ക് ജോർജ് തോൽപ്പിച്ചു . 1987ൽ ജോർജിനെ എൻ.എം. ജോസഫ് തോൽപ്പിച്ചു . 1991ൽ എൻ.എം.ജോസഫിനെ തോൽപ്പിച്ച് ജോയി എബ്രഹാം എം.എൽ.എയായി. 1996ൽ ജോയ് എബ്രഹാമിനെ തോൽപ്പിച്ച് പി.സി.ജോർജ് മണ്ഡലം തിരിച്ചു പിടിച്ചു . തുടർന്ന് 2001, 2006, 2011, 2016 തിരഞ്ഞെടുപ്പുകളിൽ പി.സി.ജോർജിനു തന്നെയായിരുന്നു ജയം. 2016ൽ സ്വതന്ത്രനായി മത്സരിച്ചിട്ടും മൂന്നു മുന്നണി സ്ഥാനാർത്ഥികളെയും തോൽപ്പിച്ച് 27821 വോട്ടുകളുടെ അട്ടിമറി ജയം ജോർജ് നേടി. ഇടതു മുന്നണി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
പൂഞ്ഞാർ നിയമസഭാ മണ്ഡലം
ഈരാറ്റു പേട്ട നഗരസഭ, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മുണ്ടക്കയം, എരുമേലി, പാറത്തോട് , കോരുത്തോട് പഞ്ചായത്തുകൾ
വോട്ടുനില 2016
പി.സി.ജോർജ് -(ജനപക്ഷം) 63621,
ജോർജ് കുട്ടി ആഗസ്തി (യു.ഡി.എഫ് ) -35800
പി.സി.ജോസഫ് (എൽ.ഡി.എഫ്)-27821
എം.ആർ.ഉല്ലാസ് (എൻ.ഡി.എ)- 22270