അടിമാലി: നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ വാഹനപിശോധയിൽ കഞ്ചാവും മാരക ലഹരിമരുന്നുമായി അഞ്ച്പരെ കസ്റ്റഡിയിലെടുത്തു.മലപ്പുറം തിരൂർ വളാഞ്ചേരി കരയിൽ താമസക്കാരായ മേലേപ്പീടികയിൽ വീട്ടിൽ മുഹമ്മദ് അസ്ലം (23), പറശ്ശേരി വീട്ടിൽ മുഹമ്മദ് സുഹൈൽ (20), പാറമേൽത്തൊടി വീട്ടിൽ സൂരജ് (23), കഴപ്പനങ്ങാട്ട് പറമ്പിൽ വീട്ടിൽ ബിബിൻ (21), തൈയ്യിൽ വീട്ടിൽ മുഹമ്മദ് അസ്‌കർ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.. ഇന്നലെ അടിമാലി മൂന്നാർ റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ സ്വിഫ്റ്റ് കാറിൽ എത്തി യുവാക്കൾ എക്‌സൈസ് സംഘത്തെ വെട്ടിച്ച് കടന്ന്കളഞ്ഞു. എന്നാൽ പതിനാറ് കിലോമീറ്ററോളം വാഹനത്തെ പിന്തുടർന്ന് അടിമാലി അമ്പലപ്പടിയിൽ വച്ച് എക്‌സൈസ് വാഹനം പിടികൂടുകയായിരുന്നു. . പ്രതികളുടെ കൈവശം സൂക്ഷിച്ച നിലയിലും വാഹനത്തിൽ ഒളിപ്പിച്ച നിലയിലുമായി 100 ഗ്രാം ഉണക്ക കഞ്ചാവും, 100 മില്ലി മെത്തലീൻ ഡയോക്‌സി മെത്താം ഫിറ്റമിൻ (എം.ഡി.എം.എ)എന്ന അതി മാരകലഹരി മരുന്നും കണ്ടെത്തി. 'പാർട്ടി ഡ്രഗ് ' എന്ന പേരിലറിയപ്പെടുന്ന എം ഡി എം എ വളരെ ചെറിയ തോതിൽ ഉപയോഗിച്ചാൽ പോലും 12 മണിക്കൂറിലധികം ലഹരിയുണ്ടാവുന്ന അതി മാരക ലഹരിമരുന്നാണ്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം .കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ റ്റി വി സതീഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സാന്റി തോമസ്, വി ആർ ഷാജി, കെ വി പ്രദീപ്, സിവിൽ എക്‌സൈസ് ഓഫീസർ കെ എസ് മീരാൻ, ഡ്രൈവർ ശരത് എസ് പി എന്നിവർ പങ്കെടുത്തു