kayikam

പാലാ: പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം 381 പോയിന്റുമായി പൂഞ്ഞാർ കെ.പി. തോമസ് മാഷ് സ്‌പോർട്‌സ് അക്കാഡമി മുന്നിൽ. 152 പോയിന്റോടെ പാലാ അൽഫോൻസാ അത്‌ലറ്റിക്‌സ് അക്കാഡമിയാണ് രണ്ടാം സ്ഥാനത്ത്. 106 പോയിന്റോടെ എസ്.എച്ച് .ജി.എച്ച്.എസ് ഭരണങ്ങാനം മൂന്നാംസ്ഥാനത്തും 69 പോയിന്റോടെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് നാലാം സ്ഥാനത്തും 65 പോയിന്റോടെ ചങ്ങനാശേരി അസംപ്ഷൻ കോളേജ് അഞ്ചാം സ്ഥാനത്തുമുണ്ട്. വിവിധ വിഭാഗങ്ങളിലായി 54 ഇനങ്ങളിൽ ഇന്നലെ മത്സരം പൂർത്തിയായി. മത്സരങ്ങൾ നാളെ സമാപിക്കും. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര നിർവഹിച്ചു.