കട്ടപ്പന: സംസ്ഥാന കായകൽപ്പ പുരസ്‌കാരം കട്ടപ്പന താലൂക്ക് ആശുപത്രിക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. ആശുപത്രിയിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം, അടിസ്ഥാന സൗകര്യം തുടങ്ങിയവയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. ഒന്നിലധികം രോഗികളെ ഒരേസമയം വിധേയരാക്കാൻ സൗകര്യമുള്ള ഓപ്പറേഷൻ തിയറ്റർ, എക്‌സ് റേ യൂണിറ്റ്, ദന്തൽ ക്ലിനിക്ക്, മോർച്ചറി, ഒ.പി. കൗണ്ടർ, പാർക്കിംഗ് സൗകര്യം, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ സൗകര്യങ്ങൾ ആശുപത്രിയിലുണ്ട്. കൂടാതെ കാൻസർ പരിശോധന കേന്ദ്രം, ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. ഗൈനക്കോളജി വിഭാഗത്തിന്റെ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായി.