കാഞ്ഞിരപ്പള്ളി : പഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാർഡിൽപ്പെട്ട തൊണ്ടുവേലി നിവാസികൾ
ഒരു പരാതി മാത്രമാണ് വാട്ടർഅതോറിട്ടിയോട് ആവശ്യപ്പെട്ടത്. പഴയകുടിവെള്ള പൈപ്പ് മാറ്റി പുതിയവ സ്ഥാപിക്കണം. ഇപ്പം ശരിയാക്കിതരാമെന്ന് മറുപടിയും പറഞ്ഞു. പണി തുടങ്ങിയിട്ട് ഒരാഴ്ചയായി.ഇതോടെ കുടിവെള്ളവും മുട്ടി. വേനൽക്കാലമെത്തിയതോടെ മിക്ക കിണറുകളിലേയും വെള്ളം വറ്റി. ഇനി വെള്ളം കിട്ടണമെങ്കിൽ പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ്.