vykom

കോട്ടയം: ഇടതുപക്ഷ പ്രസ്ഥാനത്തിന് ഏറെ വേരോട്ടമുള്ള വൈക്കത്ത് 1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ വിജയിച്ചത് കോൺഗ്രസിലെ കെ.ആർ.നാരായണനായിരുന്നു. സി.പി.ഐ നേതാവ് സി.കെ.വിശ്വനാഥനെ 654 വോട്ടുകൾക്ക് തോൽപ്പിച്ചായിരുന്നു വൈക്കത്തിന്റെ ആദ്യ എം.എൽ.എയായത് .1960ൽ സി.പി.ഐയിലെ പി.എസ്.ശ്രിനിവാസൻ കോൺഗ്രസിൽ നിന്ന് തിരിച്ചു പടിച്ചു വൈക്കം ചുവപ്പിച്ചു. 1965ൽ സി.പി.എമ്മും സി.പി.ഐയും രണ്ടായി മത്സരിച്ചപ്പോൾ പി.എസ്. . ശ്രീനിവാസനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കോൺഗ്രസിലെ പി. പരമേശ്വരൻ എം.എൽ.എയായി. 1967ൽ സി.പി.ഐയിലെ പി.എസ്.ശ്രീനിവാസൻ സിറ്റിംഗ് എം.എൽ.എ പി,പരമേശ്വരനെ ഒമ്പതിനായിരത്തോളം വോട്ടുകൾക്ക് തോൽപ്പിച്ചു . 1970ൽ പി.എസ്.ശ്രീനിവാസൻ സ്വതന്ത്രനായ കെ.വിശ്വനാഥനെ തോൽപ്പിച്ചത് 463 വോട്ടുകൾക്കായിരുന്നു.

1977ൽ വൈക്കം പട്ടികജാതി സംവരണ മണ്ഡലമായപ്പോൾ സി.പി.എമ്മിലെ കെ.ജി ഭാസ്കരനെ തോൽപ്പിച്ചു. സി.പി.ഐയിലെ എം.കെ.കേശവൻ എം.എൽ.എയായി. 1980ലും 82ലും എം.കെ.കേശവനായിരുന്നു ജയം. 1996ൽ സി.പി.ഐയിലെ പി.കെ.രാഘവൻ എം.എൽ.എയായി. 1991ൽ സി.പി.ഐയിൽ നിന്ന് കോൺഗ്രസ് വൈക്കം പിടിച്ചെടുത്തു. സി.പി.ഐയിലെ കെ.പി ശ്രീധരനെതിരെ ജയം ആയിരത്തോളം വോട്ടുകൾക്കായിരുന്നു.1996ൽ എം.കെ.കേശവനിലൂടെ സി.പി.ഐ വൈക്കം തിരിച്ചു പിടിച്ചു. 98ലും 2001ലും പി.നാരായണൻ (സി.പി.ഐ ) വിജയിച്ചു. 2006ൽ മുൻ എം.എൽ.എ എം.കെ.കേശവന്റെ മകൻ കെ.അജിത് ജയിച്ചു. 2011ലും അജിത്തിനായിരുന്നു ജയം. 2016ൽ ആദ്യ വനിതാ സ്ഥാനാർത്ഥിയായ സി.കെ. ആശയ്ക്കായിരുന്നു ജയം. ഇതുവരെ നടന്ന 16 തിരഞ്ഞെടുപ്പുകളിൽ മൂന്നു തവണ മാത്രമേ വൈക്കത്ത് ചെങ്കൊടി പാറാതിരുന്നിട്ടുള്ളൂ.

 വൈക്കം മണ്ഡലം.

വൈക്കം നഗരസഭ, ചെമ്പ്, കല്ലറ, മറവൻതുരുത്ത്, ടി.വി.പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂർ, വെള്ളൂർ, പഞ്ചായത്തുകൾ

 2016ല കക്ഷി നില

സി.കെ.ആശ (എൽ.ഡി.എഫ് ) - 61997

എ.സനീഷ് കുമാർ (യു.ഡി.എഫ് )- 37413

എൻ.കെ. നീലകണ്ഠൻ (എൻ.ഡി.എ) 30067