വെച്ചൂർ : വെച്ചൂർ - ഇടയാഴം - കല്ലറ റോഡിനിരുവശത്തും ഗതാഗതത്തിനു തടസമായി വളർന്നു തിങ്ങിയ കുറ്റിച്ചെടികളും പുല്ലും പടർപ്പും വെട്ടി നീക്കി റോഡ് ശുചീകരിച്ചു.വാഹന തിരക്കേറിയ വീതി കുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും പൊന്തക്കാടുകൾ രൂപപ്പെട്ടതോടെ അപകടങ്ങൾ പതിവാകുകയായിരുന്നു.വെച്ചൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ ആക്ഷൻ കൗൺസിലിന്റെയും തൊഴിലുറപ്പ് തൊഴിലാളികളുടേയും നേതൃത്വത്തിലായിരുന്നു ശുചീകരണം. വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എൻ.സുരേഷ് കുമാർ പഞ്ചായത്ത് അംഗങ്ങളായ സഞ്ജയൻ, സ്വപ്നമനോജ്, ഗീത സോമൻ, ബിന്ദുരാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.മനോജ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.