ളായിക്കാട്: സെന്റ് ജോസഫ്‌സ് ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. ഇന്ന് രാവിലെ 6.15ന് സപ്രാ, വി.കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന, 7,8 വാർഡുകളിൽ കഴുന്നെടുപ്പ്, വൈകുന്നേരം 5.30ന് ആഘോഷമായ കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന ഫാ. സിറിയക് കോട്ടയിൽ.
12ന് പൂർവ്വിക സ്മൃതി, രാവിലെ 6.15ന് കുർബാന, 9,10 വാർഡുകളിൽ കഴുന്നെടുപ്പ്, വൈകുന്നേരം 5.30ന് കുർബാന, സെമിത്തേരിയിൽ ഒപ്പീസ് ഫാ.ആന്റണി നൈനാൻപറമ്പിൽ. 13ന് രാവിലെ 6.15ന് കുർബാന, 11,12 വാർഡുകളിൽ കഴുന്നെടുപ്പ്, വൈകുന്നേരം 5.30ന് കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന:റവ.ഫാ. ജോസ് പി കൊട്ടാരം, റവ.ഫാ. മാത്യു മറ്റം. 14ന് പൊതുകഴുന്ന്, രാവിലെ 6.45ന് സപ്രാ, കുർബാന, റവ.ഫാ. വർഗീസ് നമ്പിശേരിക്കളം, 9.30ന് റാസ കുർബാന റവ.ഫാ.ജോസ് പുത്തൻചിറ, വൈകുന്നേരം 5.30ന് പ്രദക്ഷിണം. ലദീഞ്ഞ് (പെരുംതുരുത്തി), പ്ലാംചുവട് ജംഗ്ഷന്റവ. ഫാ.എബി വടക്കുംതല, 6ന് ലദീഞ്ഞ്, പ്രസംഗം(എഴിഞ്ഞില്ലം ജംഗ്ഷനിൽ), ലദീഞ്ഞ്, പ്രസംഗം (പെരുന്ന ജംഗ്ഷനിൽ)റ വ.ഫാ. ജോസ് മുകളേൽ. തുടർന്ന് പ്രദക്ഷിണം,കൊടിയിറക്ക്.