കോട്ടയം : ഇന്ധനവിലവർദ്ധനവിനെതിരെ കേരള കോൺഗ്രസ് എം ഹെഡ്‌പോസ്റ്റോഫീസ് ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. നിർമ്മല ജിമ്മി, വിജി എം.തോമസ്, ജോസ് പുത്തൻകാലാ, ഫിലിപ്പ് കുഴികുളം, പി.എം മാത്യു, സഖറിയാസ് കുതിരവേലി തുടങ്ങിയവർ നേതൃത്വം നൽകി