
പാലാ: പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ഇന്നു സമാപിക്കും. രണ്ടാംദിനമായിരുന്ന ഇന്നലെ 595 പോയിന്റുമായി പൂഞ്ഞാർ കെ.പി. തോമസ് മാഷ് സ്‌പോർട്‌സ് അക്കാഡമി മുന്നിലാണ്. 497 പോയിന്റോടെ പാലാ അൽഫോൻസ അത്‌ലറ്റിക്‌സ് അക്കാഡമിയാണ് രണ്ടാംസ്ഥാനത്ത്. 210 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് മൂന്നാംസ്ഥാനത്തും 172 പോയിന്റുമായി ചങ്ങനാശേരി അസംപ്ഷൻ കോളേജ് നാലാം സ്ഥാനത്തുമുണ്ട്. 121 പോയിന്റുമായി ഭരണങ്ങാനം എസ്.എച്ച്. ജി.എച്ച്.എസ് അഞ്ചാംസ്ഥാനത്താണ്.