പൊൻകുന്നം: യൂത്ത്ഫ്രണ്ട്(എം) മുൻ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ലാജി തോമസ് മാടത്താനിക്കുന്നേലും സഹപ്രവർത്തകരും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ഇവരെ സ്വീകരിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് സി.വി.തോമസ്‌കുട്ടി അദ്ധ്യക്ഷത വഹിച്ചു. അജിത്ത് മുതിരമല, ടോമി ഡോമിനിക്ക്, പ്രസാദ് ഉരുളികുന്നം, സാവിയോ പാമ്പൂരി, ജോർജ്കുട്ടി പൂതക്കുഴി, ജോസ് താനാപള്ളി, മോളിക്കുട്ടി പനക്കൽ, ദീപാകുമാരി തുടങ്ങിയവർ പങ്കെടുത്തു.