കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതികൾ തയാറാക്കുന്നതിനായി ഗ്രാമസഭ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിൽ ഏറ്റവുമധികം കയർ ഭൂവസ്ത്ര വിതാനം നടത്തിയ വണ്ടൻമേട് ഗ്രാമപഞ്ചായത്ത് അധികൃതർക്ക് ഉപഹാരം നൽകി. ബ്ലോക്ക് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കാഞ്ചിയാർ രാജൻ, ജില്ലാ പഞ്ചായത്തംഗം രാരിച്ചൻ നീറണാക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോൺസൺ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ലാലച്ചൻ വെള്ളക്കട, ജലജ വിനോദ്, സബിത ബിനു തുടങ്ങിയവർ പങ്കെടുത്തു.