അടിമാലി: കേരള പ്രദേശ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ അടിമാലി ഉപജില്ല വാർഷിക സമ്മേളനം നടത്തി. വാർഷികയോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് സിബി കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടറി വി.കെ കിങ്ങിണി ടീച്ചറിനെ യോഗത്തിൽ അനുമോദിച്ചു. സി.കെ. മുഹമ്മദ് ഫൈസൽ, ജോയി ആൻഡ്രൂസ്, ഡയ്‌സൺ മാത്യു., ആറ്റ് ലി വി.കെ ,' ജോയ്‌സ് എം.സെബാസ്റ്റിൻ , മുബശ്ശീർ പുൽപാടൻ തുടങ്ങിയവർ നേതൃത്യം നൽകി. ഉപജില്ലാ പ്രസിഡന്റായി സിബി കെ .ജോർജിനെയും സെക്രട്ടറിയായി കെ.ജി വിൽസനെയും ട്രഷററായി മുബശീർ പുൽപാടനെയും യോഗം തിരഞ്ഞെടുത്തു.