അടിമാലി:കൊന്നത്തടി വില്ലേജ് ഓഫീസർക്കെതിരെ പ്രമേയം പാസക്കി പഞ്ചായത്ത് ഭരണസമിതി.കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മറ്റിയിലാണ് തീരുമാനമെടുത്തത്.വില്ലേജ് ഓഫീസറെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി,റവന്യു മന്ത്രി,ജില്ലാ കളക്ടർ എന്നിവർക്ക് പരാതിയും നൽകി.ഭൂമിയുടെ കരം തീർക്കുന്നതിന് പോലും കൈക്കൂലി വാങ്ങുന്നു.ഇതിനായി ഓഫീലും പുറത്തും സഹജീവനക്കാരെ ഇടനിലക്കാരായി നിർത്തിയാണ് പണപ്പിരിവ് നടത്തുന്നത്.നിരവധി പട്ടയങ്ങളുടെ തണ്ടപ്പേർ പോലും തിരുത്തിയതായി ഭൂ ഉടമകൾ പരാതി പറഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ്,വൈസ്.പ്രസിഡന്റ് ടി.പി.മൽക്ക എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു..കൈകൂലി നൽകുന്നവർക്ക് ഉടൻ സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥിയാണ് ഉളളതെന്നും ഇവർ പറഞ്ഞു.വസ്തുവിന്റെ പോക്കുവരവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ തങ്ങൾക്ക് ലഭിച്ചതായും പ്രസിഡന്റ് പറഞ്ഞു.കൊന്നത്തടി പഞ്ചായത്തിലെ പട്ടികജാതിവർഗ്ഗ വിഭാഗക്കാർക്ക് നൽകേണ്ട അനുകൂല്യം ജാതി സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ നൽകാൻ സാധിച്ചില്ല.പലർക്കും അനുകൂല്യം നഷ്ടപ്പെടുകയും ചെയ്തു.വാർത്ത സമ്മേളനത്തിൽ മെമ്പർമ്മാരായ സുമംഗല,സി.കെ.ജയൻ എന്നിവർ പങ്കെടുത്തു.