ചങ്ങനാശേരി: ദേശീയ റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി കെ എസ് ആർ ടി സി ജീവനക്കാർക്കായി റോഡ് സുരക്ഷ ജീവൻരക്ഷ സെമിനാർ സംഘടിപ്പിച്ചു. ഡി.ടി.ഒ കെ.അശോകൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ സി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ബിജോയി, ജോസ് ആന്റണി, സബ് ഇൻസ്‌പെക്ടർ മാത്യു പോൾ തുടങ്ങിയവർ ക്ലാസ് നയിച്ചു.