വൈക്കം : ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയും ചെമ്മനത്ത് 63 -ാം നമ്പർ അങ്കണവാടിയും ചേർന്ന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി ഗാർഹിക പീഡന നിയമത്തെ കുറിച്ച് സെമിനാർ നടത്തി. ടി.വി.പുരം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ ബിജു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് സി.ടി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺ അഡ്വ.രമണൻ കടമ്പറ ക്ലാസ് നയിച്ചു.വാർഡ് മെമ്പർ സിനി ഷാജി ടി.വി.പുരം ഫാർമേഴ്‌സ് സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.കെ.ശശികുമാർ, ആശാ അഭിഷേക് , മോളമ്മ എന്നിവർ പ്രസംഗിച്ചു. വനിതാ വായനാ മത്സരത്തിൽ സുലഭ സുജയ് ഒന്നാം സ്ഥാനവും ലളിതാ ശശീന്ദ്രൻ രണ്ടാം സ്ഥാനവും നേടി.