vithura

കോട്ടയം: വിതുര പെൺവാണിഭ കേസിൽ ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ ജുബേരിയ മൻസിലിൽ ഷാജഹാൻ (സുരേഷ്, 51)​ കുറ്റക്കാരനാണെന്ന് കോട്ടയം അഡിഷണൽ ജില്ലാ കോടതി ജഡ്ജി ജോൺസൺ ജോൺ വിധിച്ചു. ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.

മൊത്തമുള്ള 24 കേസുകളിൽ പതിനെട്ടിലും വിചാരണ നേരിട്ട

മുഴുവൻ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു.19 വർഷം ഒളിവിൽ കഴിഞ്ഞ ഷാജഹാൻ അതറിഞ്ഞാണ് കീഴടങ്ങിയത്.

വിതുര സ്വദേശിയായ പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി 1995 നവംബർ മുതൽ 96 ജൂലായ് വരെ പലർക്കായി കാഴ്ചവച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട 24 കേസുകളിൽ ഇയാൾക്കെതിരെയുള്ള ആദ്യവിധിയാണിത്.

എല്ലാ കേസിലും ഷാജഹാനാണ് ഒന്നാം പ്രതി.

പെൺകുട്ടിയെ വിതുര സ്വദേശിയായ അജിത ജോലി വാഗ്ദാനം ചെയ്ത് ഷാജഹാന് കൈമാറുകയായിരുന്നു. മറ്റൊരു പ്രതിക്കൊപ്പം പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയതോടെയാണ് കേസിന്റെ തുടക്കം. രാഷ്ട്രീയ,​ സിനിമ,​ ഉദ്യോഗസ്ഥ മേഖലയിലുള്ളവർ പ്രതികളായി. ഷാജഹാൻ ഒളിവിൽ പോയി.മറ്റു പ്രതികളെ വിചാരണക്കോടതി വെറുതേ വിട്ടതോടെ ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. വിചാരണ തുടങ്ങിയതോടെ വീണ്ടും ഒളിവിൽ പോയി. ഒടുവിൽ ഹൈദരാബാദിൽ നിന്ന് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.രാജഗോപാൽ പടിപ്പുരയ്ക്കൽ ഹാജരായി.

കേസ് ചിത്രം

കുറ്റങ്ങൾ

ശിക്ഷാസാധ്യത

തടവിൽ പാർപ്പിച്ചതിന് മൂന്ന് വർഷംവരെ തടവും പെൺകുട്ടിയെ കൈമാറിയതിന് 10 വർഷം വരെ തടവും അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരം 3 വർഷം വരെ തടവും ലഭിക്കാം.

വി​തു​ര​ ​കേ​സ് ​നാ​ൾ​ ​വ​ഴി

​ 1995​ ​ഒ​ക്ടോ​ബ​ർ​ 23​:​ ​പെ​ൺ​കു​ട്ടി​യെ​ ​അ​യ​ൽ​വാ​സി​ ​അ​ജി​താ​ബീ​ഗം​ ​കൊ​ണ്ടു​പോ​കു​ന്നു
​ ​ഒ​ക്‌​ടോ​ബ​ർ​ 29​:​ ​പെ​ൺ​കു​ട്ടി​യെ​ ​കാ​ണാ​നി​ല്ലെ​ന്ന് ​വി​തു​ര​ ​പൊ​ലീ​സി​ൽ​ ​ബ​ന്ധു​ക്ക​ളു​ടെ​ ​പ​രാ​തി
​ 1996​ ​ജൂ​ലാ​യ് 16​:​ ​പ്ര​തി​ക്കൊ​പ്പം​ ​പെ​ൺ​കു​ട്ടി​ ​വ്യ​ഭി​ചാ​ര​കു​റ്റ​ത്തി​ന് ​എ​റ​ണാ​കു​ളം​ ​സെ​ൻ​ട്ര​ൽ​ ​പൊ​ലീ​സി​ന്റെ​ ​ക​സ്റ്റ​ഡി​യി​ൽ.
​ ​ജൂ​ലാ​യ് 23​:​ ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​പീ​ഡ​ന​ ​പ​രാ​തി​ ​എ​റ​ണാ​കു​ളം​ ​വ​നി​താ​പൊ​ലീ​സ് ​സ്റ്റേ​ഷ​നിൽ
​ ​സി​നി​മാ​താ​രം​ ​ഉ​ൾ​പ്പെ​ടെ​ ​പ്ര​തി​സ്ഥാ​ന​ത്ത്
​ 2000​:​ ​വി​ചാ​ര​ണ​യു​ടെ​ ​തു​ട​ക്കം
​ 2007​:​ ​സി​നി​മാ​ ​താ​ര​ത്തെ​ ​ഉ​ൾ​പ്പെ​ടെ​ ​വെ​റു​തെ​ ​വി​ടു​ന്നു
​ 2013​:​ ​മ​റ്റൊ​രു​ ​കേ​സി​ൽ​ 17​ ​പ്ര​തി​ക​ളെ​ ​വെ​റു​തെ​ ​വി​ടു​ന്നു
​ 2014​:​ ​ഒ​ന്നാം​ ​പ്ര​തി​ ​ഷാ​ജ​ഹാ​ൻ​ ​(​സു​രേ​ഷ് ​)​ ​കോ​ട​തി​യി​ൽ​ ​കീ​ഴ​ട​ങ്ങു​ന്നു.
​ 2019​ ​ജ​നു​വ​രി​:​ 24​ ​കേ​സു​ക​ളി​ലും​ ​ഷാ​ജ​ഹാ​ൻ​ ​പ്ര​തി​യാ​യി​ ​വി​ചാ​ര​ണ.​ ​പ്ര​തി​ ​വീ​ണ്ടും​ ​ഒ​ളി​വിൽ
​ ​ജൂ​ൺ​ 14​ ​:​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​ക്രൈം​ബ്രാ​ഞ്ച് ​ഷാ​ജ​ഹാ​നെ​ ​അ​റ​സ്റ്റ് ​ചെ​യ്തു
​ 2021​ ​ജ​നു​വ​രി​ 29​:​ ​ആ​ദ്യ​കേ​സി​ലെ​ ​വാ​ദം​ ​തു​ട​ങ്ങു​ന്നു
​ ​ഫെ​ബ്രു​വ​രി​ 11​ന്:​ ​കു​റ്റ​ക്കാ​ര​നെ​ന്ന് ​കോ​ട​തി