വൈക്കം : സർക്കാർ ജീവനക്കാരുടെ പണിമുടക്കിനോടനുബന്ധിച്ച് സെ​റ്റോ വൈക്കം താലൂക്ക് കമ്മി​റ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്​റ്റേഷനിൽ പ്രതിഷേധ സമരം നടത്തി. താലൂക്ക് ചെയർമാൻ റോജൻ മാത്യു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് അംബിൾ പി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെ​റ്റോ കൺവീനർ പി. പ്രദീപ്, എൻ.ജി.ഒ.എ സംസ്ഥാന കമ്മി​റ്റി അംഗം ജി.ആർ. സന്തോഷ്‌കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ജെ. റോബി, ഷിബു. പി. ആർ, ബിനോയി വി.ആർ, രജീഷ്. പി. ആർ, ബാബു തുടങ്ങിയവർ പങ്കെടുത്തു.