വൈക്കം : ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പരിപാടിയായ അശ്വമേധം മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വൈക്കം താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ വോളണ്ടിയർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം വൈക്കം മുനിസിപ്പൽ വൈസ് ചെയർമാൻ പി.ടി. സുഭാഷ് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രീതാ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി നോൺമെഡിക്കൽ സൂപ്പർവൈസർ അനിൽകുമാർ പരിശീലനം നൽകി. കൗൺസിലർമാരായ കെ. പി. സതീശൻ, സിന്ധുസജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രതാപ് രാജ്, പബ്ലിക് ഹെൽത്ത് നേഴ്‌സ് ഏലിയാമ്മ തുടങ്ങിയവർ പ്രസംഗിച്ചു.