seminar

ചങ്ങനാശേരി : മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത 2021- 22 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ച് വികസന സെമിനാർ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ പ്രാക്കുഴി അദ്ധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ അവതരണം വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനു ജോബ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം സുധാ കുര്യൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ഡി.മോഹനൻ, മണിയമ്മ രാജപ്പൻ, സുവർണ്ണ കുമാരി, റോസമ്മ മത്തായി , സോഫി ലാലിച്ചൻ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ബിന്ദു ജോസഫ്, ടി രഞ്ജിത്, ബ്ലോക്ക് കമ്മറ്റിയംഗങ്ങളായ, എൻ രാജു, സബിതാ ചെറിയാൻ, ലൈസാമ്മ ആന്റണി, ടീനാ മോൾ, വർഗീസ് ആന്റണി, മാത്തുക്കുട്ടി പ്ലാത്താനം, സൈനാ തോമസ്, ബീനാകുന്നത്ത് എന്നിവർ പങ്കെടുത്തു.