കട്ടപ്പന: കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനിയറിംഗ് കോളജിന് ദേശീയ അക്രെഡിറ്റിംഗ് ഏജൻസിയായ നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ (നാക്ക്) ബി. പ്ലസ് പ്ലസ് അംഗീകാരം ലഭിച്ചു. മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് വിഭാഗങ്ങളിലായി ബിരുദ പഠനത്തിനും ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദാനന്തര പഠനത്തിനും കോളജ് സൗകര്യമൊരുക്കുന്നു. കോളജിന്റെ മികച്ച പ്രവർത്തനത്തിന് ലഭിച്ച ലഭിച്ച അംഗീകാരമാണിതെന്ന് ഡയറക്ടർ ഫാ. ജിജി പി.എബ്രഹാം, പ്രിൻസിപ്പൽ ഡോ. ജയരാജ് കൊച്ചുപിള്ള, കോളജ് ഡീൻ ഡോ. അനൂപ് കെ.ജെ എന്നിവർ അറിയിച്ചു.