
പാലാ: നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ അത് ലറ്റിക് അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ പൂഞ്ഞാർ എസ്. എം. വി.ഹയർ സെക്കൻഡറി സ്‌കൂൾ ഓവറോൾ കിരീടം നേടി.
653 പോയിന്റ് നേടിയാണ് എസ്. എം. വി. സ്‌കൂളിലെ കെ പി തോമസ് മാഷ് അക്കാഡമിയിലെ വിദ്യാർത്ഥികൾ ഒന്നാമതെത്തിയത്. 14, 16, 18, വിഭാഗങ്ങളിലായി തോമസ് മാഷ് അക്കാഡമിയിലെ 82 കുട്ടികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. 631 പൊയിന്റ് നേടി പാലാ അൽഫോൻസാ അത് ലറ്റിക്ക് അക്കാഡമി രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് സംസ്ഥാന അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം.