പാലാ : നിരാലംബരും വേർപിരിഞ്ഞവരുമായ പ്രതിരോധ പ്രവർത്തകർക്കും,രാജ്യത്തിനനായി സേവനമനുഷ്ഠിക്കുന്ന പൊലീസ്, അഗ്‌നിശമനസേന, ആരോഗ്യ പ്രവർത്തകർ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് ആദരമർപ്പിച്ച് പഞ്ചാബ് സ്വദേശിയായ സുഖ് വിന്ദർ സിംഗ് എന്ന ജവാൻ നടത്തുന്ന ഭാരതപര്യടനത്തിന് പാലായിൽ സ്വീകരണം നൽകി. ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ, പാലാ ബ്ലഡ് ഫോറം, പയനിയർ ക്ലബ്, ജനമൈത്രി പൊലീസ് എന്നിവരാണ് സ്വീകരണം ഒരുക്കിയത്. ഇന്ത്യയിലെ 731 ജില്ലകൾ 29 സംസ്ഥാനങ്ങൾ 7 യൂണിയൻ തലസ്ഥാനങ്ങൾ 5000 കിലോമീറ്റർ ദേശീയപാത 35000 സംസ്ഥാന ഹൈവേകൾ ഉൾപ്പെടെ 40000 കിലോമീറ്ററാണ് യാത്ര.
റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ച യാത്ര ആഗസ്റ്റ് 15 ന് സ്വാതന്ത്യദിനത്തിൽ അവസാനിക്കും.
കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ യാത്രികനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോ.ജില്ലാ സെക്രട്ടറി കെ.ആർ.സൂരജ്, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷീബു തെക്കേമറ്റം, പയനിയർ ക്ലബ് രക്ഷാധികാരി റ്റോമി കുറ്റിയാങ്കൽ, സിബി റിജൻസി, ജനസമിതിയംഗം സജി വട്ടക്കാനാൽ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസറുമാരായ സുദേവ് .എസ് , പ്രഭു കെ.ശിവറാം, എ.കെ.പി.എ പാലാ മേഖല ട്രഷറർ സാജൻ പാരഡൈസ്, ടൗൺ യൂണിറ്റ് പ്രസിഡന്റ അനീഷ് കൃഷ്ണമംഗലം, മീനച്ചിൽ യൂണിറ്റ് സെക്രട്ടറി തങ്കച്ചൻ പാലാ, തോമസ് എയ്ഞ്ചൽ, ഗിരീഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.