പാലാ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് വമ്പിച്ച സ്വീകരണം നൽകാൻ കോൺഗ്രസ് പാലാ നിയോജക മണ്ഡലം യോഗം തീരുമാനിച്ചു. 14 ന് കുരിശുപള്ളിക്കവലയിൽ നിന്ന് വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ യാത്രയെ സ്വീകരിച്ച് ളാലം പാലം ജംഗ്ഷനിൽ തയ്യാറാക്കിയ വേദിയിൽ പൊതുസമ്മേളനം നടത്തും. യോഗത്തിൽ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ.ടോമി കല്ലാനി, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ,ബിജു പുന്നത്താനം, റോയി മാത്യു എലിപ്പുലിക്കാട്ട്, ആർ.സജീവ്, ജോയി സ്‌കറിയ, ആർ. പ്രേംജി, രാജൻ കൊല്ലം പറമ്പിൽ ,ജേക്കബ്ബ് അൽഫോൻസ്, ലാലി സണ്ണി, സന്തോഷ് കുര്യത്ത്, മോളിപീറ്റർ ഷോജി ഗോപി ,ഷൈൻപാറയിൽ ,കുര്യൻ നെല്ലുവേലിൽ, അജി ജയിംസ്, ജെയിംസ് ചാക്കോ, ടോം കോഴിക്കോട്ട്, ഇന്ദിരാ രാധാകൃഷ്ണൻ ,ബിബിൻ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.