കാഞ്ഞിരപ്പള്ളി : ദേശീയ തലത്തിൽ മികവ് പുലർത്തിയ ഇരുപത്തിയഞ്ചോളം സ്പോർട്സ് താരങ്ങൾ പഠിച്ചിറങ്ങിയ കുന്നും ഭാഗം ഗവ.സ്‌കൂൾ വളപ്പിൽ സ്പോർട്സ് സ്കൂൾ ഉയരുന്നു. 40 കോടി രൂപ ചെലവിൽ കിഫ്ബി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ച് വർഷം മുൻപ് തുടങ്ങി വച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പ്രളയകാലത്ത് നിലച്ചിരുന്നു. മൂന്നു നിലകളിലായി നിർമ്മിക്കുന്ന മന്ദിരത്തിൽ 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി 14 ക്ലാസ് മുറികൾ, ഓഫീസ്, സ്റ്റാഫ് മുറികൾ, ലാബുകൾ, മൾട്ടി മീഡിയ റൂം, ലൈബ്രറി എന്നിവയുണ്ട്.
രണ്ട് വോളിബാൾ കോർട്ടുകൾ
400 മീറ്റർ സിന്തറ്റിക് ട്രാക്ക്
പവിലിയൻ,25 മീറ്റർ നീന്തൽക്കുളം
ഹോസ്റ്റലുകൾ, മെസ്