budget

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം അവസാനം വരുമെന്നാണ് വിലയിരുത്തൽ. അന്നു മുതൽ പെരുമാറ്റച്ചട്ടവും നിലവിൽ വരും. അതോടെ ബഡ്ജറ്റ് ഉൾപ്പെടെയുള്ള വികസന പദ്ധതികൾക്ക് അംഗീകാരം നൽകുന്നത് ചട്ട വിരുദ്ധമാകും. അതിനാൽ 2021-22 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബഡ്ജറ്റ് പാസാക്കാനുള്ള നെട്ടോട്ടത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ.

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ പത്തിലൊന്നിൽ പോലും ഇതുവരെ ബഡ്ജറ്റ് പാസാക്കിയിട്ടില്ല. ഭരണ സമിതി മാറിയതോടെ കാര്യങ്ങൾ പഠിക്കാനുള്ള കാലതാമസം വേറെ. വികസന രേഖ ചർച്ച ചെയ്ത് ബഡ്ജറ്റിന് അന്തിമ രൂപം തയ്യാറാക്കാൻ ഏറെ സമയം വേണം. സ്റ്റാൻഡിംഗ് കമ്മിറ്റികൾ രൂപംകൊണ്ടതേയുള്ളൂ. ധനകാര്യ സ്ഥിരംസമിതിയുടെ അംഗീകാരത്തോടെ ജനറൽ കമ്മിറ്റി വിളിച്ചുകൂട്ടി വേണം ബഡ്ജറ്റ് പാസാക്കാൻ. തിങ്കളാഴ്ചയാണ് കോട്ടയം നഗരസഭാ ബഡ്ജറ്റ്. മറ്റ് തദ്ദേശ സ്ഥാപനങ്ങൾ ബഡ്ജറ്റിന്റെ കരട് രൂപീകരണത്തിന്റെ തിരക്കിലാണ്. പെരുമാറ്റച്ചട്ടം മേയ് അവസാനം വരെ പ്രാബല്യത്തിലുണ്ടാകും. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യത്തെ രണ്ടു മാസം പെരുമാറ്റച്ചട്ടത്തിന്റെ പരിധിയിലായിരിക്കുമെന്ന് ചുരുക്കം.

 ചട്ടമിങ്ങനെ

അതത് സാമ്പത്തിക വർഷത്തിലെ മാർച്ച് 31ന് മുൻപ് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് പാസാക്കണം. തിരഞ്ഞെടുപ്പ് വർഷമായതിനാൽ മാർച്ച് 31 വരെ സമയം ലഭിക്കില്ല. ത്രിതല പഞ്ചായത്തുകളും നഗരസഭകളും അടുത്ത സാമ്പത്തിക വർഷം പ്ലാൻ ഫണ്ട് വിനിയോഗിച്ചു നടപ്പാക്കുന്ന എല്ലാ വികസന പദ്ധതികൾക്കും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും തേടണം.

 പഞ്ചായത്തുകൾ 71

 നഗരസഭകൾ 6

 ബളോക്ക് പഞ്ചായത്ത് 11

 ജില്ലാ പഞ്ചായത്ത്