കാമാക്ഷി: അടയാളക്കല്ല് ഭദ്രകാളി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും ധ്വജപ്രതിഷ്ഠയും ഉത്സവവും ഇന്നുമുതൽ 25 വരെ നടക്കും. ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, വൈകിട്ട് ആചാര്യവരണം. നാളെ രാവിലെ ഗണപതിഹോമം, മുളപൂജ, പ്രോക്തഹോമം, പ്രായശ്ചിത്തഹോമം, ഹോമകലശാഭിഷേകം, വൈകിട്ട് കുണ്ഡശുദ്ധി, മുളപൂജ, അത്താഴപൂജ. 14ന് രാവിലെ 5.30ന് ഗണപതിഹോമം, തുടർന്ന് മുളപൂജ, ശാന്തിഹോമം, ഹോമകലശാഭിഷേകം, വൈകിട്ട് കുണ്ഡശുദ്ധി, മുളപൂജ, അത്താഴപൂജ. 17ന് രാവിലെ 7.53 നും 9.29 നും മദ്ധ്യേ ഭദ്രകാളിവിഗ്രഹ പുനപ്രതിഷ്ഠ. 20ന് വൈകിട്ട് 7.30ന് കൊടിയേറ്റ്‌ചെറിയനീലകണ്ഠൻ നമ്പൂതിരി. 21ന് രാവിലെ ഗണപതിഹോമം, ഷപൂജ, നവക പഞ്ചഗവ്യ കലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി, വൈകിട്ട് അത്താഴപൂജ. 22ന് രാവിലെ 5.30 മുതൽ നിർമാല്യദർശനം, ഗണപതിഹോമം, ഉഷപൂജ, കലശാഭിഷേകം,ശ്രീഭൂതബലി. 23 നും 24 നും പതിവുപൂജകൾ. 25ന് രാവിലെ 8ന് ആറാട്ട്.