അയ്മനം: കല്ലുമട സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ 17 മുതൽ 24 വരെ നടക്കും. 17ന് രാവിലെ 5.30ന് ഗണപതി ഹോമം, ആറിന് ഗുരുപൂജ, ഉച്ചയ്ക്ക് 12.30ന് ഷഷ്ഠി പൂജ, വൈകിട്ട് 5.30നും ആറിനും മദ്ധ്യേ ത്യാഗരാജൻ തന്ത്രിയുടെയും മേൽശാന്തി അജിനാരായണൻ പൂഞ്ഞാറിന്റേയും സഹശാന്തി ഷാജി ശർമ്മ കുമരകത്തിന്റെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 9.30ന് മുളപൂജ. 18മുതൽ 22വരെ പതിവ് ചടങ്ങുകൾ. 23ന് പള്ളിവേട്ട. വൈകിട്ട് 6.30ന് ദീപാരാധന, സോപാനസംഗീതം. 24ന് ആറാട്ട് മഹോത്സവം. രാവിലെ എട്ടിന് പന്തീരടി പൂജ, 9ന് ഗുരുപൂജ, ഉച്ചയ്ക്ക് 2ന് കാവടി അഭിഷേകം, രാത്രി എട്ടിന് ആറാട്ട് പുറപ്പാട്, 8.30ന് ആറാട്ട്, 10ന് ആറാട്ട് എതിരേൽപ്പ്, വലിയ കാണിക്ക, കൊടിയിറക്ക്, അകത്തേയ്ക്ക് എഴുന്നള്ളിക്കൽ.