jose

കോട്ടയം : കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ. മാണിയെ തിരഞ്ഞെടുത്തതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം. കേരള കോൺഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും അനുവദിച്ചതിന്റെ തുടർച്ചയായി ചെയർമാനായി അംഗീകാരവും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വന്നത് ജോസിന് വലിയ രാഷ്ട്രീയ നേട്ടമായി. രണ്ടില ചിഹ്നം നഷ്ടമായ പി.ജെ. ജോസഫ് കേരളകോൺഗ്രസ് എം എന്ന പേര് ഉപയോഗിക്കുന്നത് ജോസ് വിഭാഗം ചോദ്യം ചെയ്താൽ നിയമ തടസമാകും. പുതിയ പേര് സ്വീകരിക്കേണ്ടിയും വരും.

ആത്യന്തികമായി സത്യം വിജയിക്കുമെന്ന് തെളിയിക്കുന്നതാണ് തീരുമാനമെന്ന് ജോസ് കെ. മാണി പറഞ്ഞു.