കട്ടപ്പന: 33 കെ നെടുങ്കണ്ടം എൻ.സി.സി. ബറ്റാലിയന്റെ നേതൃത്വത്തിൽ എൻ.സി.സി. കേഡറ്റുകൾക്കായി കട്ടപ്പന സെന്റ് ജോർജ് സ്‌കൂളിൽ പരിശീലന ക്യാമ്പ് തുടങ്ങി. കട്ടപ്പന ഗവ. കോളജ്, വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂൾ, കട്ടപ്പന സെന്റ് ജോർജ് സ്‌കൂൾ എന്നിവിടങ്ങളിലെ 150ൽപ്പരം കേഡറ്റുകളാണ് പങ്കെടുക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് എട്ട് ദിവസത്തെ ക്യാമ്പ് മൂന്ന് ദിവസമായി ചുരുക്കുകയായിരുന്നു. നെടുങ്കണ്ടം ബറ്റാലിയൻ കമാന്റിംഗ് ഓഫീസർ കേണൽ ഷുക്കൂർ എച്ച് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. വിൽഫിച്ചൻ തെക്കേവയലിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഭാഗങ്ങളിൽ വിദഗ്ധരായ സൈനിക ഉദ്യോഗസ്ഥർ ക്ലാസുകൾ നയിക്കും. ക്യാമ്പ് ഇന്ന് സമാപിക്കും.