vaccine

കോട്ടയം: ജില്ലയിൽ കൊവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന റവന്യു, പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാർക്കാണ് രണ്ടാംഘട്ട വിതരണം.
ഇന്നലെ 13 കേന്ദ്രങ്ങളിലായി 606 പേർക്ക് കുത്തിവയ്പ്പ് നൽകി. കളക്ടർ എം. അഞ്ജന, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ, സബ് കളക്ടർ രാജീവ്കുമാർ ചൗധരി എന്നിവർ വാക്‌സിൻ സ്വീകരിച്ചവരിൽ ഉൾപ്പെടുന്നു. ജില്ലയിൽ വിതരണം ചെയ്യുന്നതിന് 8320 ഡോസ് കൊവാക്‌സിൻ കൂടി ഇന്നലെ ലഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കുന്നതിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്തിരുന്ന 33277 ആരോഗ്യ പ്രവർത്തകരിൽ 24378 പേരാണ് സ്വീകരിച്ചത്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, മരുന്നുകളോട് അലർജിയുള്ളവർ, ഗുരുതര രോഗങ്ങളുള്ളവർ, കൊവിഡ് രോഗികൾ, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവർ ഉൾപ്പെടെ 9153 പേർക്ക് നൽകാൻ കഴിഞ്ഞില്ല. ആരോഗ്യ പ്രവർത്തകർക്ക് രണ്ടാമത്തെ ഡോസ് വാക്‌സിൻ വിതരണം 13ന് ആരംഭിക്കും.