കടയനിക്കാട് : ശ്രീഭഗവതി ക്ഷേത്രത്തിൽ ഉത്സവം ഇന്ന് മുതൽ 19 വരെ നടക്കും. ഇന്ന് രാവിലെ 6 ന് മഹാഗണപതിഹോമം, 8 മുതൽ ഭാഗവതപാരായണം, 9 മുതൽ നാരായണീയപാരായണം, 10ന് ഉച്ചപൂജ, വൈകിട്ട് 5ന് നടതുറക്കൽ, 5.30ന് ആചാര്യവരണം, തുടർന്ന് ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലും , മേൽശാന്തി വടക്കേടത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലും കൊടിയേറ്റ്. 6.45ന് ദീപാരാധന, 7.30ന് അത്താഴപൂജ, 8ന് ശ്രീഭൂതബലി.

എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു പുത്തൻപുരയ്ക്കൽ സമർപ്പണ സമ്മേളന ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. നിർമ്മാണം പൂർത്തീകരിച്ച അന്നദാന മണ്ഡപ സമർപ്പണം ശിവഗിരി മഠം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി നിർവഹിക്കും.

ഡോ.എൻ.ജയരാജ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ആദരിക്കൽ നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ ചികിത്സാ സഹായ വിതരണം നർവഹിക്കും. പുണ്യം പൂങ്കാവനം ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ അശോക് കുമാർ, എൻ.എസ്.എസ് സ്‌റ്റേറ്റ് കോ-ഓർഡിനേറ്റർ സാബുക്കുട്ടൻ കുളത്തകത്ത്, പഞ്ചായത്ത് പ്രസിഡന്റ് ഷിനി സതീഷ്, വാർഡ് മെമ്പർ റോസമ്മ കോയിപ്പുറം, പി.കെ. വിജയകുമാർ പനയ്ക്കപ്പതാലിൽ, സുഭാഷ്, സുരേന്ദ്രദാസ് വലിയകാലായിൽ, കെ.ഡി.വിജയപ്പൻ, ദിനു കെ ദാസ്, രതീഷ് കിഴക്കേമുറി, രാജമ്മ രവീന്ദ്രൻ കോയിപ്പുറത്ത്, അനില സജീവ് തുടങ്ങിയവർ പങ്കെടുക്കും. പ്രസിഡന്റ് രാജേഷ് വെട്ടിക്കാലായിൽ സ്വാഗതവും, ശാഖാ സെക്രട്ടറി സതീഷ് വയലുംതലയ്ക്കൽ നന്ദിയും പറയും.