പാലാ : ജില്ലയിൽ നിന്ന് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന കായികാദ്ധ്യാപകർക്ക് യാത്രഅയപ്പ് നൽകി. പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കായികാദ്ധ്യാപക സംഘടന ജില്ലാ പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം മുഖ്യപ്രഭാഷണം നടത്തി. ജോസിറ്റ് ജോൺ വെട്ടം, കെ.പി.തോമസ്, കെ.വി ദേവസ്യ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രൻ സ്വാഗതവും, ഡോ. ബോബൻ ഫ്രാൻസീസ് നന്ദിയും പറഞ്ഞു.