വൈക്കം : തലയാഴം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയാത്ര നടത്തി.

മണ്ഡലം പ്രസിഡന്റ് രാജീവ്.ജി ക്യാപ്റ്റനായ പദയാത്ര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി പി. വി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ജയ്‌ജോൺ പേരയിൽ, വിവേക് പ്ലാത്താനത്ത് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എ.സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. യു.ബേബി, കെ.ബിനിമോൻ, ബി.എൽ.സെബാസ്റ്റ്യൻ, കെ.എസ്.സിദ്ധാർത്ഥൻ, സേവ്യർ ചി​റ്ററ, സിനി സലി, സജീവ് ഉഴുന്നുതറ, സാജൻ വെൺപറമ്പ്, ഷീജ ഹരിദാസ്, ടി.ബി.ചന്ദ്രബോസ്, ഇ. എം. വിശാൽ, കെ. ഡി. പ്രകാശൻ, വി. പോപ്പി പള്ളിച്ചിറ, തങ്കച്ചൻ പൗവ്വത്തിൽ, എ. കുമാരൻ, മനോഷ്, ജീസ് ജോർജ്ജ് എന്നിവർ സംസാരിച്ചു.