തലയോലപ്പറമ്പ് : മുളക്കുളം കളമ്പൂക്കാവ് ദേവീ ക്ഷേത്രത്തിലെ പാന മഹോത്സവം 13, 14, 15, 16 തീയതികളിൽ നടക്കും. കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് ആൾക്കൂട്ടവും ആഘോഷവും ഒഴിവാക്കിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഭക്തർക്ക് ക്ഷേത്ര ദർശനത്തിനും വഴിപാടുകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. താലപ്പൊലികൾ, തൂക്കങ്ങൾ, ഉരുതുള്ളൽ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. അനുഷ്ഠാനത്തിന്റെ ഭാഗമായി വലിയ ഗുരുതി, ഒ​റ്റതൂക്കം, ദാരികൻ തൂക്കം ,ഗരുഡൻ തൂക്കം എന്നിവ നടത്തുന്നതാണെന്ന് ദേവസ്വം മാനേജർ അറിയിച്ചു.