വൈക്കം : കടുത്തുരുത്തി തളിയിൽ മഹാദേവക്ഷേത്രത്തിലെ ദ്റവ്യകലശവും ഉപദേവാലയങ്ങളുടെ പുന:പ്രതിഷ്ഠയും 14 മുതൽ 17 വരെ നടക്കും. മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി, മനയത്താറ്റ് ബ്രീജേഷ് നീലകണ്ഠൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. മഹാദേവന്റെ പുന:പ്രതിഷ്ഠാ ഉത്സവത്തോടനുബന്ധിച്ച് 16 ന് രാവിലെ മുതൽ ദ്റവ്യകലശം നടക്കും. 17ന് രാവിലെ ഏഴിനും 8.10നും മധ്യേയാണ് പുനപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമര നിർമാണത്തിനു മുന്നോടിയായി ഉപദേവാലയങ്ങളായ ഏറ്റുമാനൂരപ്പൻ, വൈക്കത്തപ്പൻ, യക്ഷി, ഭഗവതിത്തറ, ബ്രഹ്മരക്ഷസ്, സർപ്പസങ്കേതം എന്നിവയുടെ ശ്രീകോവിലുകളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും പൂർത്തിയായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകൾ നടക്കുകയെന്നു ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.ആർ. ശ്രീകുമാർ തെക്കേടത്ത്, വൈസ് പ്രസിഡന്റ് എം.കെ. സാംബജി, സെക്രട്ടറി പി.ടി. വേണു എന്നിവർ അറിയിച്ചു.